*മാഹി മണ്ടോള ക്ഷേത്രത്തിൽ മോഷണം*
മാഹി: ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തിൽ ഇന്നലെ രാത്രി മോഷണം നടന്നു.
ക്ഷേത്ര ഭണ്ഡാരം തകർത്ത് പണമപഹരിച്ച മോഷ്ടാവ് ക്ഷേത്ര ഓഫീസിൽ കയറി സി സി ക്യാമറ നശിപ്പിച്ചു.
സി സി ക്യാമറയുടെ മോണിറ്ററും, ഡി വി ആറും കള്ളൻ എടുത്തു കൊണ്ടു പോയി.
ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവമെന്നാണ് നിഗമനം
മാഹി സി ഐ എ ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി
മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ അന്വേഷിച്ചു.

Post a Comment