o അസീസ് മാഹിയുടെ വന ചിത്ര പ്രദർശനത്തിന് തിരക്കേറി: കലയും ഫോട്ടോഗ്രാഫിയും സെമിനാർ നടത്തി
Latest News

അസീസ് മാഹിയുടെ വന ചിത്ര പ്രദർശനത്തിന് തിരക്കേറി: കലയും ഫോട്ടോഗ്രാഫിയും സെമിനാർ നടത്തി

 അസീസ് മാഹിയുടെ വന ചിത്ര പ്രദർശനത്തിന് തിരക്കേറി:

കലയും ഫോട്ടോഗ്രാഫിയും സെമിനാർ നടത്തി

ന്യൂമാഹി: ക്യാമറ ഉപയോഗിക്കുന്ന എല്ലാവർക്കും കാണാൻ കഴിയാത്ത ഒരു പ്രത്യേക കാഴ്ചയെ ക്യാമറക്കണ്ണിലൂടെ കാണുന്നതാണ് ഫോട്ടോഗ്രാഫിയെന്ന് കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനും പ്രമുഖ ചിത്രകാരനുമായ എബി എൻ. ജോസഫ് പറഞ്ഞു.

അസീസ് മാഹിയുടെ വന്യ ജീവി ചിത്ര പ്രദർശനത്തിൻ്റെയും കാടിൻ്റെ നിറങ്ങൾ പുസ്തക പ്രകാശനത്തിൻ്റെയും ഭാഗമായി നാലാം ദിവസം നടന്ന സെമിനാറിൽ

കലയും ഫോട്ടോഗ്രഫിയും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ന്യൂമാഹി മലയാള കലാഗ്രാമത്തിലെ എം.വി. ദേവൻ ആർട്ട് ഗാലറിയിൽ നടന്ന സെമിനാർ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.

ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു.

ആനന്ദ് കുമാർ പറമ്പത്ത്, പ്രശാന്ത് ഒളവിലം എന്നിവർ പ്രസംഗിച്ചു.

11 ന് രാവിലെ 10.30 ന് നടക്കുന്ന സെമിനാറിൽ വന്യ ജീവി ഫോട്ടോഗ്രാഫർ ശബരി ജാനകി വിഷയം അവതരിപ്പിക്കും. സെമിനാർ 12 നും വന ചിത്രങ്ങളുടെ പ്രദർശനം 13 നും സമാപിക്കും. 

പ്രദർശനം കാണുന്നതിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ നല്ല തിരക്കാണുള്ളത്. ചിത്രങ്ങൾ വില്പന നടത്തുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനം മലബാർ കാൻസർ സെൻ്ററിലെ ശിശു വിഭാഗത്തിനാണ് നൽകുന്നത്. ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത്. സെമിനാർ 12 ന് സമാപിക്കും

Post a Comment

Previous Post Next Post