ഫിഫ കപ്പ് ഫുട്ബാളിന്
വളന്റിയറായി മാഹി സ്വദേശി പി
ഷിബാന ഷെറിൻ.
തലശ്ശേരി: ഖത്തറിൽ 20 ന് ആരംഭിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബാളിന് ഒഫീഷ്യൽ വളന്റിയറായി മാഹി സ്വദേശിനിയും. ഷാർജയിൽ ചാനൽ ടെക്നിക്കൽ ഗ്രൂപ്പിൽ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഷിബാന ഷെറിനാണ് വളന്റിയറായി തെരഞ്ഞെടുക്കപ്പെട്ടത്.
മാഹി പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് റിട്ട.സൂപ്രണ്ട് അബ്ദുൽ വഹാബിന്റെയും കെ.കെ. സറീനയുടെയും മകളാണ്. ഷാർജയിലെ ഗൾഫ് ഏഷ്യൻ സ്കൂൾ അധ്യാപകൻ മുഹമ്മദ് സജ്ജാദാണ് ഭർത്താവ്. ഐറ അൽ ഇനായ മകളാണ്.
Post a Comment