o അപ്പീൽ പരിഗണിച്ചതിൽ വ്യാപക ക്രമക്കേട്;അടിയന്തര പരിഹാരം കാണണം - എം എസ് എഫ്
Latest News


 

അപ്പീൽ പരിഗണിച്ചതിൽ വ്യാപക ക്രമക്കേട്;അടിയന്തര പരിഹാരം കാണണം - എം എസ് എഫ്

 *അപ്പീൽ പരിഗണിച്ചതിൽ വ്യാപക ക്രമക്കേട്;അടിയന്തര പരിഹാരം കാണണം - എം എസ് എഫ്*



വടകര : വടകര വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള  ഉപജില്ലകളിൽ നടന്ന കലോത്സവവുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതിൽ അടിയന്തര പരിഹാരം കാണണമെന്ന് വടകര നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. വടകര വിദ്യാഭ്യാസ ജില്ലയിലുള്ള ചോമ്പാല,തോടന്നൂർ നാദാപുരം, വടകര,കുന്നുമ്മൽ,മേലടി കൊയിലാണ്ടി എന്നീ ഉപജില്ലകളിലെ അപ്പീൽ പരിഗണിച്ചതിലാണ് വ്യാപക ക്രമക്കേട് നടന്നിട്ടുള്ളത്.

 ആർഡിഡിയുടെ ഓർഡർ ആണെന്ന് പറഞ്ഞുകൊണ്ട്  തോടന്നൂർ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പലിനെ അപ്പീൽ  എക്സ്പേർട്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ അപ്പീൽ സബ്ജക്ട് എസ്പേർട്ട് എഴുതിയ റിപ്പോർട്ട് പോലും മറികടക്കുകയും തന്റെ സ്ഥാപനത്തിലെ മുഴുവൻ അപ്പീലുകളും തരപ്പെടുത്തി മറ്റ് സ്ഥാപനങ്ങളിലെ നൂറു കണക്കിന് വിദ്യാർത്ഥികളെ വഞ്ചിച്ചിരിക്കുകയാണ്. സബ്ജെക്ട് എക്സ്പേർട്ട് എഴുതിയ അപ്പീൽ റിപ്പോർട്ടിൽ രാത്രി വൈകിയും ഡി ഇ ഒ സീറ്റിൽ ഇരുന്ന് നടത്തിയ ക്രമക്കേട് അടിയന്തരമായി കണ്ടെത്തി തിരുത്തിയില്ലെങ്കിൽ  ശക്തമായ സമരപരിപാടികളുമായി  രംഗത്ത് വരുമെന്ന് എം എസ് എഫ് വടകര മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മണ്ഡലം എം എസ് എഫ് പ്രസിഡണ്ട് സഫീർ കെ കെ അധ്യക്ഷത വഹിച്ചു.ജില്ല എം എസ് എഫ് പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, സെക്രട്ടറി അൻസീർ പനോളി, മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സഹൽ കോറോത്ത് റോഡ്, ഭാരവാഹികളായ ആസിഫ് ഒ കെ,മുസ്തഫ കല്ലാമല,റിഫാസ് ഇ കെ,ഷഹീർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post