*ആവേശത്തിരയിൽ ആർത്തു വിളിച്ച് വിജയാരവം മുഴക്കി പറങ്കിപ്പടയുടെ ആരാധകർ*
അഴിയൂർ: പോർച്ചുഗലിന്റെയും ഘാനയുടെയും ആവേശത്തോടെയുള്ള മത്സരത്തിൽ ആദ്യ ഗോൾ വീണപ്പോൾ അഴിയൂരിലെ പറങ്കിപ്പടയുടെ ആരാധകരുടെ ആഹ്ളാദം അണപൊട്ടി.
പോർച്ചുഗൽ പതാക വീശിയും ആർത്തു വിളിച്ചും ഗോൾ ആഘോഷിക്കുമ്പോൾ മുക്കാളിയിലെ ബിഗ് സ്ക്രീനിന് സമീപത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വൻ കട്ടൗട്ടറിന് മുന്നിൽ ആരാധകർ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു.
ഘാന ഒപ്പത്തിനൊപ്പമെത്തിയതോടെ ആരാധകർ ശ്വാസമടക്കിപ്പിടിച്ചാണ് സ്ക്രീനിന് മുന്നിലിരുന്നത്.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ വിജയിച്ചതോടെ ആഘോഷം വാനോളമുയർന്നു.
പടക്കം പൊട്ടിച്ചും , പതാക വീശിയും , പോർച്ചുഗലിനും , ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ജയ് വിളിച്ചും ആഘോഷം നീണ്ടു.
അർജന്റീനയും, ബ്രസീലും , കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ളത് പോർച്ചുഗലിനാണ്.
ഇത്തവണ മുമ്പത്തേക്കാൾ പോർച്ചുഗൽ പതാകയും, നായകന്റെ കട്ടൗട്ടറുകളും , വിജയാശംസകൾ നേർന്ന പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്.
അഴിയൂരിൽ കടയുടെ മുന്നിൽ വെച്ച ടി വി ക്ക് മുന്നിലാണ് കാണികൾ കൂട്ടം കൂടിയത്.
സെൻട്രൽ മുക്കാളിയിൽ ബിഗ് സ്ക്രീനിൽ കളി കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്




Post a Comment