വനചിത്ര പ്രദർശനത്തിൽ നിന്നുള്ള വരുമാനം കാൻസർ സെൻ്ററിന്: വിദ്യാർഥികൾ കൈകോർത്തു
ന്യൂമാഹി: ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന അസീസ് മാഹിയുടെ വന ചിത്രങ്ങൾ വാങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കാൻ വിദ്യാർഥികളും എത്തി. പ്രദർശനത്തിലുളള ഫോട്ടോകൾ വില്പന നടത്തിയതിൽ നിന്നും ലഭിക്കുന്ന വരുമാനം തലശ്ശേരിയിലെ മലബാർ കാൻസർ സെൻ്റർ ശിശു വിഭാഗത്തിനാണ് നൽകുന്നത്. ഇതിൽ പങ്കാളിത്തം വഹിക്കാൻ മാഹി എക്സൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച തുകയുമായി കലാഗ്രാമത്തിൽ എത്തി പ്രദർശനം കണ്ട ശേഷം ചിത്രം വാങ്ങി. സംഘാടക സമിതി ജോ. കൺവീനർ രാജേഷ് വി.ശിവദാസിൽ നിന്നും വിദ്യാർഥികളായ ഉദ്യ ഉല്ലാസ്, ദിയ പ്രദീപ്, ദേവദാഷ് ഷൈജു, ആദ്രിജ ലതീഷ് എന്നിവർ ഏറ്റുവാങ്ങി. എക്സൽ സ്കൂളിലെ വി.കെ.സുഷാന്ത് കുമാർ, എം.രാജേഷ്, കെ.പി.വിനോദൻ, സി.സി. രോഷ്ന, എം.രാധാകൃഷ്ണൻ, സംഘാടകരായ പ്രശാന്ത് ഒളവിലം, വി.എൻ.വത്സരാജ് എന്നിവരും മറ്റ് വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും വിവിധ സംഘടനകളും സ്ഥാപനങ്ങളും ഫോട്ടോ വാങ്ങി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവും.
Post a Comment