എം എം സ്ക്കൂൾ വിദ്യാർത്ഥി കൂട്ടായ്മ
മലബാറിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നായ ന്യൂ മാഹി എം എം യു.പി / എം എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച ആദ്യകാലം മുതലുള്ള മുഴുവൻ പൂർവ വിദ്യാർത്ഥികളെയും ഒരു കുടക്കീഴിൽ സംഘടിപ്പിക്കുന്നു.
ഇത് സംബന്ധമായ കൂടിയാലോചനക്കായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറോളം പൂർവ വിദ്യാർത്ഥികൾ ന്യൂ മാഹി എം. എം. ഹൈസ്കൂളിൽ വെച്ച് യോഗം ചേർന്നു. വ്യത്യസ്ത കാലയളവ് കണക്കാക്കി പ്രവർത്തിക്കുന്ന മുഴുവൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളെയും ഈ രംഗത്ത് പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി പ്രവർത്തനം മുമ്പോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു. ഡിസംബർ മാസത്തിൽ തന്നെ ഇത് സംബന്ധിച്ച ഭാവി പരിപാടികൾക്കായി വീണ്ടും യോഗം ചേരുന്നതാണ്. ഇതിനായി ഒരു താൽക്കാലിക അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ഭാവി പരിപാടികൾ, സംഘടനാ രൂപീകരണം, പൂർവ വിദ്യാർത്ഥി സംഗമം എന്നിവ ആ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
യോഗത്തിൽ ഫൈസൽ ബിണ്ടി സ്വാഗതം പറഞ്ഞു. ഹുസൈൻ കെ. കെ. ആമുഖഭാഷണം നടത്തി. പൂർവ വിദ്യാർഥികളായ ടി. കെ. യുസുഫ്, ടി. കെ. സി. അഹമ്മദ്, അസീസ് മാസ്റ്റർ, എൻ. കെ. പ്രേമൻ, വൈ. എം. അനിൽ കുമാർ, ടി. കെ. റഹൂഫ്, താഹിർ കൊമ്മോത്ത്, കെ. കെ. ബഷീർ, സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സാലിഹ് പി. കെ. വി, സവാഹിർ പി. കെ. വി., റഷീദ് കൊമ്മോത്ത്, സക്കീർ ഹുസൈൻ എന്നിവർ യോഗം നിയന്ത്രിച്ചു. ടി. കെ. വസീം നന്ദി പറഞ്ഞു.
Post a Comment