ജാഗ്രത സമിതി രൂപീകരിച്ചു
ചൊക്ലി ഈസ്റ്റ് പള്ളൂർ ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ ജാഗ്രത സമിതി രൂപീകരിച്ചു.
കെ സി അജയകുമാർ( എസ്. എച്ച് ഒ. പള്ളൂർ) ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് റഫീഖ് അണിയാരം അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ശരീഫ് കെ. മൂഴിയോട്ട് സ്വാഗതവും മാനേജർ ഹൈദരലി നൂറാനി നന്ദി പ്രകാശിപ്പിച്ചു.
മാഹിചൈൽഡ് ലൈൻ കൗൺസിലർ സവിത ,
പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ , രാജേഷ് കുമാർ ,പൊതുപ്രവർത്തകനായ കൊളപ്പയിൽ മഹറൂഫ്, അധ്യാപികമാരായ സംഗീത കെ. ടി ,ബിന്ദു പി.ടി, സ്കൂൾ വിദ്യാർത്ഥികളായ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.
ജാഗ്രത സമിതി രൂപീകരണവും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും കെ സി അജയകുമാർ (പള്ളൂർ എസ് .എച്ച്. ഒ)പ്രഭാഷണം നടത്തി.
അവബോധ പരിപാടികൾ കൃത്യമായ ഇടവേളകളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും കൊടുക്കേണ്ടതിന്റെ പ്രാധാന്യം,വീടുകളിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുമിച്ച് ചിലവഴിക്കുന്നതിന്റെ ആവശ്യകത,സാമൂഹിക അന്തരീക്ഷം, വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടാക്കി തീർക്കുന്ന മാറ്റങ്ങൾ എന്നിവയും മറ്റും സൂക്ഷ്മതയോടെ വിലയിരുത്തുന്നതിന്റെ പ്രാധാന്യവും ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടു.
Post a Comment