o *കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം എരിക്കിൽ ചാൽ സ്വദേശി മരണപ്പെട്ടു*
Latest News


 

*കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം എരിക്കിൽ ചാൽ സ്വദേശി മരണപ്പെട്ടു*

 *കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം എരിക്കിൽ ചാൽ സ്വദേശി മരണപ്പെട്ടു*



അഴിയൂർ : കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്ത് വെച്ച് അഴിയൂർ എരിക്കിൽ ചാൽ സ്വദേശി ലോറിയിടിച്ചു മരണപ്പെട്ടു.


അഴിയൂർ എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരണപ്പെട്ടത്.


ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം

കുഞ്ഞിപ്പള്ളി എം ആർ എ ബേക്കറിക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം വാങ്ങി ബൈക്കിൽ  കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന KA 01 - AF 3205 അശോക് ലാലന്റ്  ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു.


പരേതനായ അന്ത്രുമാന്റെയും , റാബിയുടെയും മകനാണ്

ഭാര്യ: ഷരീഫ

മക്കൾ റിസ്വാൻ [2-ാം തരം വിദ്യാർത്ഥി ]

ആയിഷ [യു കെ ജി വിദ്യാർത്ഥിനി ]

ഇരുവരും കല്ലാമല സ്ക്കൂൾ വിദ്യാത്ഥികളാണ്

സഹോദരങ്ങൾ: ഹനീഫ, നവാസ്, ജലാലുദ്ദീൻ, മുബീന,


മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ

Post a Comment

Previous Post Next Post