o മാഹിയിലെ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
Latest News


 

മാഹിയിലെ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി

 *മാഹിയിലെ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാളെ  പോലീസ്  പിടികൂടി*



മാഹി :  മാഹി പാറക്കലിലെ ടൈൽസ് കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ മാഹി പോലീസ് പിടികൂടി


മാഹി പാറക്കലിലെ ടൈൽസ് കടയിലെ എ വി യൂസഫിന്റെ മൊബൈലാണ് മോഷണം പോയത്.

യൂസഫിന്റെ പരാതിയിന്മേൽ  അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ മാഹിയിൽ നിന്നു തന്നെ പിടികൂടുകയായിരുന്നു


പെരിന്തൽമണ്ണ സ്വദേശി ലത്തീഫിനെയാണ് മാഹി  സർക്കിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ മാഹി സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ കിഷോർ, സി വി ശ്രീജേഷ്

മാഹി പോലീസ് എ എസ് ഐ മാരായ പ്രസാദ്, സരോഷ്, ഹെഡ് കോൺസ്റ്റബിൾ വിനിതേഷ്, കോൺസ്റ്റബിൾ സുസ്മേഷ് എന്നിവർ ചേർന്ന് പിടികൂടിയത്


പെരിന്തൽമണ്ണ, മണ്ണാർക്കാ ട് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്


മാഹിയിൽ നിന്നും മുമ്പ് മോഷണം പോയ മൊബൈൽ കേസുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്


മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post