o മിറർ സ്ഥാപിച്ചു : എസ്.വൈ.എസ് സാന്ത്വനം ചാലക്കര
Latest News


 

മിറർ സ്ഥാപിച്ചു : എസ്.വൈ.എസ് സാന്ത്വനം ചാലക്കര

 *മിറർ സ്ഥാപിച്ചു : എസ്.വൈ.എസ് സാന്ത്വനം ചാലക്കര*



മാഹി : എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ചാലക്കര മൈതകമ്പിനി റോഡ്, ചാലക്കര കിഴന്തൂർ ക്ഷേത്രം  പരിസരത്ത് മിറർ സ്ഥാപിച്ചു. പള്ളൂർ എസ്.ഐ  കെ.സി അജയകുമാർ മിറർ ഉദ്ഘാടനം നിർവ്വഹിച്ചു.എസ് എസ് എഫ്, എസ് വൈ എസ്, കിഴിയിൽ ഉള്ള സാന്ത്വന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ട് സമൂഹത്തിന് നന്മ ചെയ്യാൻ വേണ്ടി എല്ലാ പിന്തുണയും,  ആവശ്യമായ സ്ഥലങ്ങളിൽ മിററുകൾ സ്ഥാപിച്ചു  അപകടരഹിത മേഖലയാക്കി മാറ്റാൻ വേണ്ടി എസ്.വൈ.എസ് സാന്ത്വനം ചാലക്കര പരിശ്രമിക്കണമെന്നും എസ്.ഐ കെ. സി അജയകുമാർ ഉദ്ഘാടന വേളയിൽ പറഞ്ഞു.

കസ്തൂർബാഗാന്ധി ഗവൺമെന്റ് ഹൈസ്കൂൾ,കുഞ്ഞിപ്പുര മുക്ക് ഭാഗങ്ങളിൽ മിറർ എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും. എസ്.വൈ.എസ് സാന്ത്വനം കൺവീനർ ഫൈസൽ ഹാജി ആമീനാസ് പറഞ്ഞു. എസ്.വൈ.എസ് മാഹി സർക്കിൾ വൈ പ്രസിഡന്റ് റുബീസ് ചാലക്കര, എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റ് മുൻ സെക്രട്ടറി ഷംഷീർ ചാലക്കര, എസ്.വൈ.എസ് യൂണിറ്റ് മുൻ സെക്രട്ടറി സകരിയ പാത്തുസ്, റഷീദ് ചാലക്കര, നൗഷാദ് ആറ്റകുലോത്ത്, മിസ്ഹബ്,അബ്ദുൽ സലാം, ഷിയാസ് സഫിയാസ്, അബ്ദുൽ കരീം ഫർഹ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post