വി.എൻ.പി.സ്കൂളിൽ
മൾട്ടി മീഡിയ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
പള്ളൂർ : വി.എൻ. പുരുഷോത്തമൻ ഗവ.എച്ച്.എസ്.സ്കൂളിൽ മൾട്ടി മീഡിയ ക്ലാസ് റൂം പ്രവർത്തനം തുടങ്ങി.
2002-2003 ബാച്ച് എസ്.എസ്.എൽ.സി. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെയാണ് മൾട്ടിമീഡിയ ക്ലാസ്സ് റൂം സജ്ജമാക്കിയത്. പൂർവ്വ വിദ്യാർഥി കൂട്ടായ്മ പ്രതിനിധി വിവേക് അരവിന്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ കെ.ഷീബ അധ്യക്ഷത വഹിച്ചു. പി.ഷിജു, പി.ടി.എ പ്രസിഡൻ്റ് അബ്ദുൽ വഹാബ്, അബ്ദുൽ മുനവർ, ജോസ് മാത്യു, കെ.എം. ബീന എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർഥി സംഘടന പ്രതിനിധികളായ പ്രജിൽ, വിജയകുമാർ, അനീഷ്, പ്രദീപ് കുമാർ, പി.ടി.എ. ഭാരവാഹികളായ അബു താഹിർ, റീമ, റെജിന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment