*നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി*
മാഹി: മാഹി പന്തക്കൽ മാക്കുനി ഉക്കണ്ടം ബാറിന് സമീപത്തെ ഫാം ചിക്കൻ സ്റ്റാളിന് മുന്നിൽ വെച്ച് വില്പനയ്ക്കായി സൂക്ഷിച്ച ഹൻസ് പായ്ക്കറ്റുകളുമായി പന്തക്കൽ മൂലക്കടവ് മാക്കുനി സ്വദേശി സരോജിനി നിവാസിൽ സുകേഷിനെ (40) മാഹി സി ഐ ശേഖർ പിടികൂടി.
മാക്കുനി കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കടക്കം നിരോധിത ലഹരിയുത്പന്നങ്ങൾ വില്ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് നിർദ്ദേശിച്ച പ്രകാരം
സർക്കിൾ ഇൻസ്പെക്ടർ എ ശേഖർ നേരിട്ട് പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയിൽ നിന്നും 4455 രൂപയും കണ്ടെടുത്തു.
പി സി വിജയകുമാർ , ഡ്രൈവർ പ്രവീൺ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post a Comment