o ടി.പത്മനാഭൻ്റെ വെങ്കല പ്രതിമ അനാഛാദനം ചെയ്തു -
Latest News


 

ടി.പത്മനാഭൻ്റെ വെങ്കല പ്രതിമ അനാഛാദനം ചെയ്തു -

 ടി.പത്മനാഭൻ്റെ വെങ്കല പ്രതിമ അനാഛാദനം ചെയ്തു -




മാഹി: കലകളുടെ സംഗമഭൂമികയായ  മയ്യഴിപ്പുഴയുടെ തീരത്തെ മലയാള കലാഗ്രാമത്തിൻ്റെ മാവിൻ ചുവട്ടിൽ മലയാളികളുടെ അഭിമാനമായി മാറിയ ടി പത്മനാഭൻ്റെ അർധകായവെങ്കല പ്രതിമ  വിശ്വപൗരൻ ഡോ: ശശി തരൂർ അനാച്ഛാദനം ചെയ്തു .കലാഗ്രാമം സ്ഥാപക ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണനു മായുള്ള ഏഴുപതിറ്റാണ്ട് നീളുന്ന ആത്മബന്ധം അടയാ ളപ്പെടുത്തുന്നതാണ് ഈ വെങ്കല പ്രതിമ.എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ആദരസമ്മേളനം നിയമ സഭസ്പീക്കർ അഡ്വ: എ എൻ ഷംസീർ ഉൽഘാടനം ചെയ്തു. തൃശ്ശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിക്കുന്ന ഗജകേസരിയെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും .കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ നെറ്റിപ്പട്ടം കെട്ടിയിട്ടുള്ള മറ്റൊരു ഗജകേസരിയാണ് ടി.പത്മനാഭൻ എന്ന് മുഖ്യ ഭാഷണം നടത്തിയ എം.കെ .രാഘവൻ എം.പി പറഞ്ഞു. പത്മനാഭൻ്റ കഥകൾ വായിച്ച നാൾ മുതൽ ആരാധാനയോട് കൂടിയാണ് ഞാൻ കണ്ടത്  ആർദ്രതയുടെയും സ്നേഹത്തിൻ്റെയും മഹാസാഗരമാണെന്നും മനുഷ്യരെക്കുറിച്ച് മാത്രമല്ല പ്രകൃതിയേയും മൃഗങ്ങളേയും കുറിച്ച് അദ്ദേഹം കഥകൾ എഴുതിയിട്ടുണ്ടെന്നും ഡോ: ശശി തരൂർ കൂട്ടിച്ചേർത്തു. ധീരമായി മുന്നേറുക വിജയം സുനിശ്ചിതമാണെന്നും ഇന്ത്യയെവികാരം കൊള്ളിക്കാൻ കഴിയാത്ത ലോകത്താണ് നിങ്ങൾ ജീവിക്കുന്നതെന്നും സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിങ്ങൾ തോറ്റിട്ടില്ല ജയിച്ചിട്ടേ ഉള്ളൂ നിങ്ങളെ വകവരുത്താൻ ആവനാഴിയിലെ മുഴുവൻ അമ്പുകളും പ്രയോഗിച്ചവരുണ്ട് പക്ഷേ ഒരിക്കലും പിൻമാറരുത് എന്ന് മറുപടി പ്രസംഗത്തിൽ ടി.പത്മനാഭൻ പറഞ്ഞു.

Post a Comment

Previous Post Next Post