o അസീസ് മാഹിയെ ആദരിച്ചു
Latest News


 

അസീസ് മാഹിയെ ആദരിച്ചു

 അസീസ് മാഹിയെ ആദരിച്ചു



മാഹി : പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും,വനയാത്രികനും , മാതൃഭൂമി യാത്രാ മാഗസിന് ആബിസ്   പുരസ്ക്കാരത്തിനർഹമായ ചിത്രം പകർത്തിയ അസീസ് മാഹിയെ  എൻ ആർ കോൺഗ്രസ് മാഹി മണ്ഡലം കൺവീനർ അഡ്വ.വി പി അബ്ദുറഹ്മാൻ , മാഹി മുൻസിപ്പാലിറ്റി മുൻ കൗൺസിലർ പള്ള്യൻ പ്രമോദ്, കെ ഇ മമ്മു, അബ്ദുൾ ഗഫൂർ മണ്ടോളി, എന്നിവർ ചേർന്ന്  ആദരിച്ചു.



നാളെ 3 മണിക്ക് ന്യൂമാഹി കലാഗ്രാമത്തിൽ വെച്ച് മാതൃഭൂമി ബുക്സിൻ്റെ കാടിൻ്റെ നിറങ്ങൾ പ്രകാശനം ചെയ്യും.  അസീസ് മാഹിയുടെ 100 വന ചിത്രങ്ങളുടെ 8 ദിവസം നീണ്ടു നില്ക്കുന്ന പ്രദർശനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടർന്ന് അസീസ് മാഹിക്ക് ആദരവും നല്കും.

Post a Comment

Previous Post Next Post