ലഹരി വിരുദ്ധ പ്രവർത്തനത്തിനു പുതിയ കൂട്ടായ്മ വേണം:
കെ.സി. അജയകുമാർ
മാഹി : സമൂഹത്തിനാകെ ഭീഷണിയും മാരക ലഹരി ഉപഭോഗത്തെ ചെറുക്കാൻ ഹേലീസിന്റെയും പൊതു സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ശക്തമായ പുതിയ ഒരു കൂട്ടായ്മ വേണമെന്നും എങ്കിൽ മാത്രമെ ലഹരി യുടെ അപകട വഴിയിൽ നിന്നു കുട്ടികളെ ഫലപ്രദമായി രക്ഷിക്കാനാവുകയുള്ളൂവെന്നും മാഹി പോലീസ് സബ് ഇൻസ്പെക്ടറും പള്ളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച് ഓയുമായ കെ.സി. അജയകുമാർ ഉദ്ബോധിപ്പിച്ചു.
ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും സ്കൂൾ ജാഗ്രതാ സമിതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആഘോഷങ്ങളും മനുഷ്യത്വ വിരുദ്ധമായാണു ഇന്നു സംഘടിപ്പിക്കപ്പെടുന്നതെന്നും കേട്ടു കേൾവി മാത്രമായിയിരുന്ന എം.ഡി.എം.എ. അടക്കമുള്ള മാരക ഡ്രഗ്സിന്റെ ഉപയോഗം നമ്മുടെ അടുത്തു വരെ എത്തിയിരിക്കുന്നുവെന്നും
അറിഞ്ഞും അറിയാതെയും ഈ മാരക ലഹരിക്കടിമപ്പെടുന്ന കുട്ടികൾ ആന്തരാവയവങ്ങൾ നശിച്ച് യൗവ്വനകാലത്ത് തന്നെ വൃദ്ധരായിത്തീരുന്ന ഒരു അവസ്ഥയാണ് സംജാതമാകുന്നതെന്നു എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നും കെ.സി. അജയകുമാർ സദസ്സിനെ ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതി ഏർപ്പെടുത്തിയ ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. ജനസംഖ്യാ വിദ്യാഭ്യാസ പ്രചരണത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ സംഘടിപ്പിച്ച നാടോടി നൃത്ത മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമംഗങ്ങളെയും
സംസ്ഥാന തല റോൾ പ്ലേ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കുട്ടികളെയും
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ഭാഗമയി സ്വാതന്ത്ര്യ ദിനത്തിൻ മാഹി ജില്ലാ തലത്തിൽ സംഘടിപ്പ കലാസാംസ്കാരിക പരിപാടിയിൽ ഒന്നാം സ്ഥാനവും മാഹി അഡ്മിനിസ്ട്രേഷൻ ഏർപ്പെടുത്തിയ റോളിംഗ് ട്രോഫിയും സ്വന്തമാക്കിയ സ്കൂൾ കലാസംഘത്തിലെ കുട്ടികളെയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നല്കി അഭിനന്ദിച്ചു.
വിജയങ്ങൾക്കു നേതൃത്വം നല്കിയ സ്കൂൾ കലാ സാഹിത്യ വിഭാഗം കൺവീനർ മിനി തോമസ്സിനെയും
നൃത്ത കലാധ്യാപകൻ
വിനീഷ് കെ മോനിയേയും പൊന്നാടയണിയിച്ചു ആദരിച്ചു. ജില്ലാതലത്തിൽ ഹോക്കി മത്സത്തിൽ വിജയ കിരീടമണിഞ്ഞ ടീമംഗങ്ങളെ ഹോക്കി സ്റ്റിക്ക് സമ്മാനമായി നല്കി അനുമോദിച്ചു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ് അധ്യക്ഷത വഹിച്ചു. സഹ പ്രധാനാധ്യാപിക
എ.ടി.പത്മജ ആശംസകൾ നേർന്നു.
പ്രധാനാധ്യാപകൻ എം. മുസ്തഫ സ്വാഗതവും മാതൃ സമിതി അധ്യക്ഷ കെ. രസ്ന നന്ദിയും പറഞ്ഞു.
Post a Comment