*എസ്.എസ്.എൽ.സി, പ്ലസ്ടു*
*വിജയോത്സവം 2022*
മാഹി മേഖല സംയുക്ത അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ ചാലക്കര ഉസ്മാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ 2022 മാർച്ച് SSLC,+2 മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വിജയോത്സവം അനുമോദന സമ്മേളനം ശ്രീ രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികളെ ആദരിച്ചു മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ ശ്രീ. ഉത്തമരാജ് മാഹി മുഖ്യാതിഥിയായി. JCPTA പ്രസിഡണ്ട് ഷാനിദ് മേക്കുന്ന് അദ്ധ്യക്ഷത വഹിച്ചു ഉസ്മാൻ ഗവ: ഹൈസ്കൂളിലെ സഹപ്രധാനദ്യാപിക എ.ടി പത്മജ, ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സകിത എൻ.കെ എന്നിവർ ആശംസ നേർന്നു ജനറൽ സെക്രട്ടറി സന്ദീവ് കെ.വി സ്വാഗതവും മദർ പ്രസിഡണ്ട് ഷൈനി ചിത്രൻ നന്ദിയും പറഞ്ഞു ഷിബു കാളാണ്ടിയിൽ,രൂപേഷ് ബ്രമം, ശിവൻ ടി,മഹേഷ് കുമാർ,റാഹിന യുസഫ്, പ്രദിപൻ പി.പി എന്നിവർ നേതൃത്വം നൽകി. പന്തക്കൽ IKKGHSS അനാമിക കെ.ടി.കെ വീട്ടിൽ പോയി ആദരിച്ചു.

Post a Comment