o പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു
Latest News


 

പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു

 *കേന്ദ്ര സർക്കാരിന്റെ  മത്സ്യത്തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ മാഹിയിൽ പ്രതിഷേധ  ശൃംഖല സംഘടിപ്പിച്ചു.* 



മാഹി : മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനത്തിന് സബ്സിഡി നല്കുക, ആഴക്കടൽ  മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്  ലൈസൻസ് ഫീസും , പിഴയും നിശ്ചയിച്ച കേന്ദ്ര സർക്കാർ നയം പിൻവലിക്കുക, തുടങ്ങി മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് മാഹി വളവിൽ കടപ്പുറത്ത്   പ്രതിഷേധ  ശൃംഖല സംഘടിപ്പിച്ചു.



 കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ആലപ്പുഴ എം എൽ എ യുമായ പി.പി ചിത്തരഞ്ജൻ  പ്രതിഷേധ ശൃംഖല ഉദ്ഘാടനം ചെയ്തു.


ബി ജെ പി സർക്കാർ ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് വിറ്റു കൊണ്ടിരിക്കുകയാണെന്നും, വിലക്കയറ്റവും , സ്വകാര്യവത്ക്കരണവും കാരണം സാധരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.




യു ടി സതീശൻ സ്വാഗതവും , ഹാരിസ് പരന്തിരാട്ട് അധ്യക്ഷതയും വഹിച്ചു.


മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം  പി സന്തോഷ്  , കണ്ണൂർ ജില്ലാ സെക്രട്ടറി  എൻ പി ശ്രീ നാഥ് , സി ഐ ടി യു ഏരിയ പ്രസിഡണ്ട് വി.പി വിജേഷ്, സി പി ഐ (എം) ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ , സി പി സുമേഷ് എന്നിവർ പ്രസംഗിച്ചു








.

Post a Comment

Previous Post Next Post