o തിരുനാൾ മഹോത്സവത്തിന് നാളെ കൊടിയിറങ്ങും
Latest News


 

തിരുനാൾ മഹോത്സവത്തിന് നാളെ കൊടിയിറങ്ങും

 *തിരുനാൾ മഹോത്സവത്തിന് നാളെ കൊടിയിറങ്ങും* 



ഭക്തിയുടെയും , ആത്മീയതയുടെയും, ആഘോഷത്തിന്റെയും , 18 നാളുകൾ. 

കയ്യിൽ ജമന്തിപൂക്കളും , ഒരു കൂട് മെഴുക് തിരിയുമായി മയ്യഴിയിലെ  ആവിലാമ്മയ്ക്ക് മുന്നിൽ അനുഗ്രഹം തേടി ഇത്തവണ വൻ ജനക്കൂട്ടമാണെത്തിയത്.

അഞ്ചാം തീയതി മുതൽ തന്നെ പള്ളി പരിസരം ഭക്തജനങ്ങളാൽ നിറഞ്ഞിരുന്നു.


 തിരുനാൾ മഹോത്സവത്തിന്റെ പതിനാറാം ദിനമായ ഇന്നലെ റവ. ഫാ. ജോസഫ് പ്രസാദിന്റെ കാർമ്മികത്വത്തിൽ   തമിഴ് ഭാഷയിൽ ദിവ്യബലി അർപ്പിക്കുകയുണ്ടായി.   



ഇന്ന് രാവിലെ ഏഴിനും വൈകുന്നേരം ആറി നും ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം ആറിന് ഫാ. ജോൺസൺ അവരേവ് കാർമികത്വം വഹിക്കും.


നാളെ രാവിലെ 10.30ന് തിരുവനന്തപുരം രൂപതാ മെത്രാൻ റവ. ഡോ. തോമസ് നെറ്റേയുടെ കാർമികത്വത്തിൽ ദിവ്യബലി നടക്കും

 തുടർന്ന് പ്രദക്ഷിണവും,ഉച്ചകഴിഞ്ഞ് പൊതുവണക്കത്തിനാ ഷ്ഠിച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപ വികാരി ഫാ. വിൻസെന്റ് പുളിക്കൽ  രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷത്തിന് സമാപനമാവും.

Post a Comment

Previous Post Next Post