ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കളരിപ്പയറ്റ് മൽത്സര വിജയിയായ ജിദു കൃഷ്ണയെ ആദരിച്ചു
ഒക്ടോബർ 8, 9, 10 തീയ്യതികളിൽ തിരുവനന്തപുരം സായ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ദേശീയ കളരിപ്പയറ്റ് മത്സരത്തിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മയ്യഴി സി.എച്ച് ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ സബ്ബ് ജൂനിയർ ബോയ്സ് ചവിട്ടി പൊങ്ങൽ മത്സരത്തിൽ വെങ്കല മെഡലും ഖേലോ ഇന്ത്യയുടെ 1,20000 രൂപയുടെ സ്കോളർഷിപ്പും കരസ്ഥമാക്കിയ അഴിയൂർ എരിക്കിൽച്ചാൽ സ്വദേശി പ്രദീപൻ രമ്യ ദമ്പദികളുടെ മകൻ ജിദു കൃഷ്ണയെ ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ഉപഹാരസമർപ്പണവുമായി ആദരിച്ചു..
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സ്നിഗിൻ, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി മിഥുൻലാൽ,വിജീഷ്.സി.വി,ബിജു.ഇ.സി തുടങ്ങിയവർ സന്നിതരായി...

Post a Comment