മാഹി മേഖലയിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണം. ബി.എം.എസ്.
മാഹി: നിരവധി മാസങ്ങളായി പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴികളുമായി കിടക്കുന്ന മാഹി മേഖലയിലെ റോഡുകൾ ഉടനെ റീ ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മാഹിയിൽ നടന്ന ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബിഎം എസ് ) കൺവെൻഷൻ അവശ്യപ്പെട്ടു.
കാൽനടയാത്ര പോലും ദുഷ്കരമായ നിരവധി റോഡുകൾ മാഹി, പള്ളൂർ, പന്തക്കൽ പ്രദേശങ്ങളിൽ ഉണ്ടായിട്ടും റീടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
തകർന്ന റോഡിൽ കൂടി സർവ്വീസ് നടത്താൻ നിർബദ്ധിതരാകുന്ന ഓട്ടോ റിക്ഷകൾക്ക് തകരാറുകൾ സംഭവിക്കുകയും വലിയ സാമ്പത്തിക നഷ്ടം വരികയുമാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ വേണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഓട്ടോ റിക്ഷ മസ്ദൂർ സംഘ് ( ബി എം എസ് ) സംസ്ഥാന സിക്രട്ടറി കെ.കെ. സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വി.വി. അനിൽകുമാർ , സത്യൻ കുനിയിൽ, പി.ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഒട്ടോറിക്ഷ മസ്ദൂർ സംഘ് മാഹി മേഖല അഡ് ഹോക്ക് കമ്മിറ്റി കൺവീനറായി സത്യൻ കുനിയിനെതിരഞ്ഞെടുത്തു.

Post a Comment