o സി.ആർ. റസാഖ് അന്തരിച്ചു
Latest News


 

സി.ആർ. റസാഖ് അന്തരിച്ചു

 സി.ആർ. റസാഖ് അന്തരിച്ചു




ന്യൂമാഹി: കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡൻ്റും പുന്നോൽ പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമര പോരാളിയും ജീവകാരുണ്യ പ്രവർത്തകനും വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടന ഭാരവാഹിയുമായ പെരിങ്ങാടിയിലെ ജുമാനാസിൽ ചെറിയ രയരോത്ത് സി.ആർ.റസാഖ് (55) അന്തരിച്ചു. ചാലക്കരയിലെ വി.പി. സ്റ്റോർ ഉടമയാണ്.

ഹൃദയാഘാതത്തെ തുടർന്ന് മൂന്നാഴ്ചയോളമായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30 ഓടെ ആശുപത്രിയിലാണ് അന്ത്യം.

2010 ൽ നടന്ന 140 ദിവസം നീണ്ട പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിലെ മുന്നണി പ്രവർത്തകനായിരുന്നു. പെട്ടിപ്പാലം മാലിന്യവിരുദ്ധ വിശാല സമര മുന്നണിയുടെ ഭാരവാഹിയായിരുന്നു. ന്യൂമാഹി പഞ്ചായത്തിലെ കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ചെയർമാനാണ്. നേതാജി ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറാണ്. മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയാണ്. റിയൽ എസ്റ്റേറ്റ് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ആയിരുന്നു. ന്യൂമാഹി എം.എം. എഡുക്കേഷണൽ സൊസൈറ്റിയുടെയും  

ന്യൂമാഹി വികസന സമിതിയുടെയും ഭാരവാഹിയാണ്.


പരേതരായ ഉസ്മാൻ്റെയും കുഞ്ഞാമിയുടെയും മകനാണ്.

ഭാര്യ: നജ്മ. 

മക്കൾ: റനീഷ് (ദുബായ്), റാസാബിൻ (ദുബായ്), റിൻ ഷാൻ (ബഹറിൻ), നിഹാൽ, ജുമാന (ഡിഗ്രി വിദ്യാർഥിനി, എൻ.എ.എം.കല്ലിക്കണ്ടി), റൈഹാൻ (ഡിഗ്രി വിദ്യാർഥി, മാഹി കോളേജ്).

സഹോദരങ്ങൾ: ഖാദർ, സഫിയ, ഷരീഫ, പരേതരായ മമ്മൂട്ടി, അഷറഫ്.

ഖബറക്കം: തിങ്കളാഴ്ച 4.30 ന് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post