ലഹരി വിരുദ്ധ ജാഥയും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
അഴിയൂർ, മുസ്ലീം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ പൂഴിത്തല ശാഖയും, സി.എച്ച് ഗൈസ്ഹാജിയാർ പള്ളി ശാഖയും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ജാഥയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു,
ടി.ജി ഷെരീഫ് നേതൃത്വം നൽകിയ ജാഥ സി.എച്ച് നഗറിൽ നിന്നും ആരംഭിച്ച് പൂഴിത്തല വഴി ചുങ്കത്ത് സമാപിച്ചു.
തുടർന്ന് അഴിയൂർ ചുങ്കത്ത് സ്ഥാപിച്ച ലഹരി വിമുക്ത ബോർഡിൽ വിദ്യാർത്ഥികൾ കൈപ്പത്തി പതിച്ചു.
ജുനൈദിൻ്റെ അദ്ധ്യക്ഷതയിൽ ചുങ്കത്ത് ചേർന്ന ലഹരി വിരുദ്ധ ക്ലാസ്സിൽ ഇസ്മായിൽ ഹാജി അജ്മാൻ ഉൽഘാടനം ചെയ്തു.
റിംഷാദ് പൂഴിത്തല, റാഷിദ് സബാൻ (എം.എസ്.എഫ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട്) ഇസ്മായിൽ പി.പി., നാസിർ ഏ.വി.എന്നിവർ സംസാരിച്ചു.
ഇസ്മായിൽ ഏവി., സാജിദ് നെല്ലോളി (വാർഡ് മെമ്പർ) ഫൈസൽ ടി.കെ., ജലീൽ, ഇക്ക്ബാൽ, സഫീർ പുല്ലമ്പി ,റഹീസ്, ജബ്ബാർ നെല്ലോളി, ഷാനിസ്, മഹമൂദ് ഫനാർ എന്നിവർ പങ്കെടുത്തു.


Post a Comment