o ട്രെയിൻ തട്ടി മരിച്ചു
Latest News


 

ട്രെയിൻ തട്ടി മരിച്ചു

 *ട്രെയിൻ തട്ടി മരിച്ചു* 



മാഹി : പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചു.

 കോറോത്ത് റോഡ് ചന്ത്രോത്ത് പറമ്പത്ത് കണ്ണൻ ( 85 ) ആണ് മരിച്ചത് . 

വ്യാഴാഴ്ച കാലത്ത് പത്ത് മണിയോടെ ചിറയിൽ പീടികയിൽ നിന്ന് കുഞ്ഞിപ്പളളിയിലേക്ക് പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം . 


പിറകെ വന്ന ഒരു പെൺകുട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും  വിഫലമായി.

ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തി. 


ഭാര്യ : പരേതയായ കല്ല്യാണി . 

മക്കൾ : അശോകൻ (റിട്ട .ബി.എസ്.എൻ.എൽ ) , ശശി , ശ്രീജ , ഷീബ . 

മരുമക്കൾ : അനിത , ബാബു , ലക്ഷ്മണൻ .

Post a Comment

Previous Post Next Post