*കടലിൽ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു.*
മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി മരിച്ച അഴിയൂർ പൂഴിത്തല ചിള്ളിപ്പറമ്പത്ത് സി.പി. സാജിദി (ഫത്തഹ് 41) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഹാജിയാർ പള്ളിയിൽ ഖബറടക്കി.
ചൊവ്വാഴ്ച മൂന്നേകാലോടെ കടലിൽ വല വീശുന്നതിനിടയിൽ തിരമാലയിൽ അകപ്പെടുകയായിരുന്നു.
മാഹി ഗവ.ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റ് വാങ്ങി സംസ്ക്കരിച്ചു.
അബ്ദുള്ളയുടെയും, നസീമയുടെയും മകനാണ് സാജിദ് (ഫത്തഹ് )
ഭാര്യ - സറീന
മക്കൾ - ജാസ്മിൻ, ഹസിം(വിദ്യാർത്ഥികൾ)

Post a Comment