o മാഹിയിൽ എൻ എച്ച് എം ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു*
Latest News


 

മാഹിയിൽ എൻ എച്ച് എം ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു*

 *മാഹിയിൽ എൻ എച്ച് എം ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു*       



മാഹി : എൻ എച്ച് എം  ജീവനക്കാർക്ക്

 ലഭിക്കേണ്ട ദീപാവലി ബോണസ് തുക, അഞ്ച് ശതമാനം വാർഷിക ഇംക്രിമെൻ്റ്,  സർക്കാർ വാഗ്ദാനം നൽകിയ 10,000  രൂപ എന്നിവയുടെ ഫയലുകൾ  വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്  മാഹി ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൻ എച്ച് എം ജീവനക്കാർ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു.        

           പണിമുടക്കിൻ്റെ ഭാഗമായി ഹോസ്പിറ്റലിനു മുൻപിൽ നടന്ന പ്രതിഷേധ യോഗം ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി എച്ച് വസന്തയുടെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉൽഘാടനം ചെയ്തു

മാഹി ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി  കെ .എം പവിത്രൻ ,  കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി കെ.രാധാകൃഷ്ണൻ , പി.സി. ദിവാനന്ദൻ , കെ.ചന്ദ്രൻ  , കെ.മോഹനൻ , 

ടി രാമകൃഷ്ണൻ കരിയാട് , എൻ മോഹനൻ , എന്നീവർ സംസാരിച്ചു .

കെ ജീവകുമാർ, കെ സപ്ന, പി ലീന, എ  ജയന്തി, പ്രകാശ് കാണി എന്നിവർ നേതൃത്വം നൽകി

    ഇതേ വിഷയത്തിൽ ഇന്നലെ മുതൽ പുതുച്ചേരിയിൽ സെൻട്രൽ ഫെഡറേഷന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു. മാഹിയിൽ ഇന്നലെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നുവെങ്കിലും സർക്കാർ, ജീവനക്കാരോട് കാട്ടുന്ന അലംഭാവത്തെ തുടർന്നാണ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.

Post a Comment

Previous Post Next Post