ഡോ: മഹേഷ് മംഗലാട്ടിന് ജനകീയ സ്വീകരണവും പുസ്തക പ്രകാശനവും 29 ന്
മാഹി: ആധുനീക മലയാള ഭാഷാ സാഹിത്യത്തിന് നിസ്തുലമായ സേവനങ്ങൾ കാഴ്ചവെച്ച, മാഹി ഗവ: എം.ജി.കോളജിൽ നിന്നും വിരമിക്കുന്ന ഡോ: മഹേഷ് മംഗലാട്ടിന് നാളെ മലയാള കലാഗ്രാമത്തിൽ സുഹൃത്തുക്കളും, ഭാഷാസ്നേഹികളും ശിഷ്യരും സ്വീകരണം നൽകുന്നു.
എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ കാലത്ത് 10 മണിക്ക് നടക്കുന്ന സുഹൃദ് സംഗമം ഡോ: കെ.വി.തോമസിൻ്റെ അദ്ധ്യക്ഷതയിൽ ഡോ: കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം നടക്കുന്ന മഹേഷ് മംഗലാട്ടിൻ്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ എൻ.പി.ചെക്കൂട്ടി അദ്ധ്യക്ഷത വഹിക്കും. 'അരങ്ങിലെ രാഷ്ട്രീയം' ഡോ: ചാത്തനാത്ത് അച്ചുതനുണ്ണിയും, 'മലയാളവും ഭാഷാ സാങ്കേതികതയും, 'ഡോ: ടി.ബി.വേണുഗോപാല പണിക്കരും പ്രകാശനം ചെയ്യും. ഡോ: ആർ.വി.എം.ദിവാകരൻ, ഡോ: പി.സോമനാഥൻ സംസാരിക്കും. ഉച്ചക്ക് 3.30ന് ഡോ: എം.മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സ്വീകരണ ചടങ്ങ് കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.വൈ.5 മണിക്ക് രണ്ടായിരത്തോളം വേദികൾ പിന്നിട്ട -കൂനൻ' ഏകാംഗ നാടകം അരങ്ങേറും

Post a Comment