വടകര മഹോത്സവത്തിന്റെ " ഉദ്ഘാടനം നടന്നു
വടകര: ഓണം മെഗാ എക്സിബിഷനായി സംഘടിപ്പിക്കുന്ന "വടകര മഹോത്സവത്തിന്റെ " ഉദ്ഘാടനം വടകര മുനിസിപ്പൽ സെക്രട്ടറി എൻ. കെ . ഹരീഷ് നിർവ്വഹിച്ചു.
ഓണക്കാലത്ത് ജനങ്ങൾ ഒഴുകിയെത്തുന്ന ആഘോഷ സാഹചര്യം വടകര മഹോത്‌സവം സൃഷ്ടിക്കുന്നത് നാടിന് ഏറെ ആവേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
2022 സെപ്തംബർ മൂന്നു മുതൽ ഒക്ടോബർ മൂന്ന് വരെ ദേശീയപാതയിൽ ബസ്സ്റ്റാന്റിന് എതിർ വശമാണ് വടകര മഹോത്സവം ഓണം മെഗാ എക്സിബിഷൻ നടക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം
എക്സിബിഷന്റെ ഭാഗമായി
ലണ്ടൻ ബ്രിഡ്ജിൽ കയറി യുറോപ്യൻ സ്ട്രീറ്റിലേക്ക് പോകാം,
ഭക്ഷ്യ മേള, കാർഷിക പ്രദർശന വിപണനം, ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, കലാ പരിപാടികൾ, ഗെയിംസ്, ഫർണ്ണിച്ചർ മേള എന്നിവ ആസ്വദിക്കാം.
ന്യൂസ് ഇൻ കേരളം ഏകെ ഇവന്റ്‌സുമായി സഹകരിച്ച് കൊണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്
ഉദ്ഘാടനത്തിൽ എക്സിബിഷൻ കോർഡിനേറ്റർ പി.എം മഹേഷ്, തിരുവള്ളൂർ മുരളി, അഫ്സൽ തെരുവത്ത്, കെ.പി.ശശി, നിധീഷ് കുമാർ എ.ടി എന്നിവർ പങ്കെടുത്തു

Post a Comment