o ഗുരുവിൻ്റെ അവതാരം ജാതിരഹിത സമൂഹത്തിനായുള്ളത് :ഗുരുപ്രസാദ് സ്വാമികൾ
Latest News


 

ഗുരുവിൻ്റെ അവതാരം ജാതിരഹിത സമൂഹത്തിനായുള്ളത് :ഗുരുപ്രസാദ് സ്വാമികൾ

 ഗുരുവിൻ്റെ അവതാരം
ജാതിരഹിത സമൂഹത്തിനായുള്ളത് :ഗുരുപ്രസാദ് സ്വാമികൾ



മാഹി: ഏതെങ്കിലും ജാതിയുടെയോ, മതത്തിൻ്റേയോ ആത്മീയാചാര്യനായി ഗുരുവിനെ താഴ്ത്തിക്കെട്ടുന്നത് ശരിയല്ലെന്നും, ഗുരു  ലോകത്തിൻ്റെ തന്നെ മഹാഗുരുവാണെന്നും ശ്രീമദ്  ഗുരുപ്രസാദ് സ്വാമികൾ ഓർമ്മിപ്പിച്ചു.ഗുരുവിൻ്റെ അവതാരം തന്നെ ജാതിരഹിത മാനവ സമൂഹത്തിന് വേണ്ടിയായിരുന്നു. കാരുണ്യത്തിൻ്റെ മൂർത്തീഭാവമായ ഗുരു, മനുഷ്യൻ്റെ ജാതിക്കാധാരം മനുഷ്യത്വം മാത്രമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാമികൾ പറഞ്ഞു.

മാഹിയിൽ ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യൂണിയൻ്റെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു സ്വാമികൾ 

പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.

 മാനവമൈത്രി സമ്മേളനം രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി.ഇ വത്സരാജ്,ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട്

മോഹനൻ പൊന്നമ്പത്ത്, ശിവഗിരി ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ സി.ടി.അജയകുമാർ .എ .ദിനേശൻ, ഖാസി ഷറഫുദ്ദീൻ അഷറഫിയ,, തലശ്ശേരി- മാഹി ഖാസി ടി.എസ്.ഇബ്രാഹിം കുട്ടി മുസ്ല്യാർ, പ്രൊഫ: കെ.ഇ.ഇസ്മായിൽ, വടക്കൻ ജനാർദ്ദനൻ, എ.ദിനേശൻ, എ.വി.യൂസഫ്, അഡ്വ.പ്രസീന ശ്രീജിത്ത് സംസാരിച്ചു. സജിത്ത് നാരായണൻ സ്വാഗതവും, എം.ശ്രീജയൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post