*ചേലക്കാട് ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി*
കുന്നുമ്മക്കര: മലബാറിലെ പാരമ്പര്യ പണ്ഡിതനിരയിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും നീണ്ട പതിനെട്ട് വർഷക്കാലത്തോളം കുന്നുമ്മക്കര നെല്ലാച്ചേരി മഹല്ല് ഖാസി സ്ഥാനം അലങ്കരിക്കുകയും ചെയ്ത ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നെല്ലാ ച്ചേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നെല്ലാച്ചേ രി ജുമാ മസ്ജിദിൽ വെച്ച് നടന്ന അനുസ്മരണ പ്രഭാഷണത്തിനും പ്രാർത്ഥനാ സദസ്സിനും സമസ്ത മുശാവറ അംഗം എ. വി അബ്ദുറഹിമാൻ മുസ്‌ലിയാർ നേതൃത്വം നൽകി.ഉന്നത സ്ഥാനങ്ങൾ വഹിക്കുമ്പോളും വിനയവും സൂക്ഷ്മതയും കൈമുതലാക്കിയ മാതൃകാപരമായ ജീവിതമായിരുന്നു മുഹമ്മദ് മുസ്ലിയാരുടെതെന്നും എ. വി അബ്ദുറഹിമാൻ മുസ്ലിയാർ അനുസ്മരിച്ചു.
ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷനായി. കെ. കെ അമ്മദ്, എം. കെ യൂസഫ് ഹാജി, മഹല്ല് ഇമാം സുഹൈർ ദാഇ ദാരിമി, ടി. കെ മഹമൂദ് ഹാജി, കാവിൽ ബഷീർ ഹാജി, ടി. എൻ റഫീഖ്, അഷ്‌റഫ് കോളേരി, എന്നിവർ സംസാരിച്ചു.
Post a Comment