o വിസ്മയമായി അവറോത്ത് സ്കൂളിലെ ഓണസദ്യ കേക്ക്
Latest News


 

വിസ്മയമായി അവറോത്ത് സ്കൂളിലെ ഓണസദ്യ കേക്ക്

 വിസ്മയമായി അവറോത്ത് സ്കൂളിലെ ഓണസദ്യ കേക്ക്



മാഹി : മാഹി : ഗവ. മിഡിൽ അവറോത്ത് സ്ക്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ എത്തിയ നാക്കിലയിൽ വിളമ്പിയ സദ്യ കണ്ട് കുട്ടികൾ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് കേക്കാണെന്ന് മനസിലായപ്പോൾ അത്ഭുതമായി.


 ചോറും , 16 കൂട്ടം കറികളുമായുള്ള ഈ ഉഗ്രൻ ഓണ സദ്യ കേക്ക് കണ്ടാൽ ആർക്കായാലും സംശയം തോന്നും സദ്യ തന്നെയല്ലെന്ന്



അത്രയും പൂർണ്ണതയിലാണ് സദ്യകേക്ക് നിർമ്മിച്ചിരിക്കുന്നത്.


മാഹി ചാലക്കര ഇന്ദിരാഗാന്ധി ഗവ. പോളിടെക്നിക്കിനു സമീപത്തെ പളളിക്കുട്ടിപ്പറമ്പത്തെ വീട്ടമ്മയായ സിനിയാണ് ഈ ഓണസദ്യ കേക്ക് നിർമിച്ചത്.

ഗവ. മീഡിൽ സ്ക്കൂളിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാനായി അദ്ധ്യാപകൻ ജെയിംസ് സി ജോസഫാണ് ഈ ആശയം അധ്യാപകർക്ക് മുന്നിലേക്ക് വെച്ചത്.




 നാലു വർഷം മുൻപ് മൊബൈൽ ഫോണിൽ കണ്ട ഒരു കേക്ക് നിർമ്മാണ വീഡിയോ ആണ് സിനിയെ ഇന്ന് വ്യത്യസ്ഥ രുചിയിലും ആകൃതിയിലുമുള്ള കേക്കിൻ്റെ നിർമ്മാതാവാക്കിയത്. .


  ഭർത്താവ് സജിത്ത് മകൻ ദേവാങ് അമ്മ പുഷ്പ എന്നിവരുടെ പൂർണ്ണ പിൻതുണ സിനിയെ സിനിസ് ബേക്ക് ഹോം എന്ന സ്ഥാപനം തുടങ്ങുന്നതിലേക്ക് എത്തിച്ചു




സ്ക്കൂളിൽ അധ്യാപകർ മുൻ കൈയെടുത്താണ് ഓണ പരിപാടികൾ സംഘടിപ്പിച്ചത്.

ഓണ സദ്യ , കലാ കായിക പരിപാടികൾ , പുലികളി , വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും , രക്ഷിതാക്കൾക്കും കസേരകളി എന്നിവയുമുണ്ടായി


മാവേലിയായി അധ്യാപകരുടെ ഭാഗത്ത് നിന്നും ജയിംസ് സി ജോസഫും , വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഋഗ്വേദും വേഷമണിഞ്ഞു.

Post a Comment

Previous Post Next Post