o കന്നി സംക്രമ ഉത്സവത്തിന് കൊടിയേറി*
Latest News


 

കന്നി സംക്രമ ഉത്സവത്തിന് കൊടിയേറി*

 *മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കന്നി സംക്രമ ഉത്സവത്തിന് കൊടിയേറി*



മാഹി : പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിലെ കന്നി സംക്രമ ഉത്സവത്തിന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ക്ഷേത്ര കർമ്മി ചിങ്കാളി പുരുഷോത്തമന്റെ കാർമികത്വത്തിൽ കൊടിയേറി.


ഉത്സവത്തോടനുബന്ധിച്ച് രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം നടന്നു.


16 - 17 - 18 തീയതികളിലായാണ്  ഉത്സവം കൊണ്ടാടുന്നത്.


16 ന് വൈകീട്ട് 4 മണിക്ക് ക്ഷേത്രത്തിൽ വെച്ച് കോൽക്കളി അരങ്ങേറ്റം , തുടർന്ന് ദീപാരാധന, സന്ധ്യ മേളം, ദേവീ ഗാനവും നൃത്തവും, കൊത്തിവെപ്പ് കർമ്മം എന്നിവ നടക്കും.


17 ന് രാവിലെ 11 മണിക്ക് വഴിപാട് എഴുന്നള്ളത്തവും, വൈകീട്ട് മൂന്ന് മണിക്ക് വാൾ എഴുന്നള്ളത്തവും നടക്കും.



18 ന് രാവിലെ 11 ന് ദേവീഗാനവും നൃത്തവും, കൊത്തിവെപ്പ് കർമ്മവും, തുടർന്ന് പൊട്ടൻ ദൈവത്തിനുള്ള നേർച്ച സമർപ്പണവും , തുടർന്ന് കരിയടിയും

ശേഷം ഉത്സവ കൊടിയിറക്കവും ഉണ്ടായിരിക്കും

Post a Comment

Previous Post Next Post