നിവേദനം നൽകി
പള്ളൂർ:മാഹിയിലെ ഭിന്നശേഷിക്കാർക്ക് ഇതുവരെ ലഭ്യമായ എല്ലാ
ക്ഷേമ പദ്ധതികളും പുനഃസ്ഥാപിച്ചു നൽകണം, വർഷങ്ങൾക്ക് മുൻപുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റിന് പകരം
പുതിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കണം മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി കാർഡ് അനുവദിക്കണം തുടങ്ങി ഭിന്നശേഷിക്കാരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പള്ളൂരിലെ സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമിയുടെ നേതൃത്വത്തിൽ സബർമതി ട്രസ്റ്റ്, ലയൺസ് ക്ലബ്ബ് മാഹി, സെന്റർ ഫോർ ഡിസേബിലിറ്റിസ് & ജറന്റോളജി റിസർച്ച് (CDGR), മാഹിയിലെ ഭിന്നശേഷിക്കാരുടെയും അവരുടെ രക്ഷിതാക്കളുടെയും സംഘടനയായ ആപ്ത, (അസോസിയേഷൻ ഫോർ പാരന്റ്സ് ആന്റ് പേഴ്സൺ വിത്ത് ഡിഫറന്റലി എബിൾഡ്)
വിവിധ എൻ.ജി.ഒകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ എന്നിവ സംയുക്തമായി മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ, മാഹി എം.എൽ.എ, മാഹി ആരോഗ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.
ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ഇവർ ഉറപ്പു നൽകിയതായി കൺവീനർ അഷിത ബഷീർ പറഞ്ഞു. സമത്വശ്രീ മിഷൻ അസിസ്റ്റന്റ് ഡയറക്‌ട്രസ് ലിഗിന പി.വി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.പി ആശാലത, സവിത , രതി (കാരുണ്യ, പള്ളൂർ) കലയരശു എം, (ശ്രീനന്മ ജെ.എൽ.ജി, പള്ളൂർ ) രാഖി രഘുനാഥ് (ശുഭശ്രീ ജെ.എൽ.ജി, വളവിൽ) ശൈലജ ഷാജൻ (ദേവശ്രീ ജെ.എൽ.ജി, മഞ്ചക്കൽ) ഷാജൻ എൻ, കെ.കെ രജനി, ലിസ്‌മി സജി, ജസ്ന ഫൈസൽ (സി.ഡി.ജി.ആർ) (പത്മിനി കെ.പി, സജീർ സമീർ, സുരേഷ് ബാബു, സത്യഭാമ, പ്രമീള (ആപ്ത മാഹി) എന്നിവർ പങ്കെടുത്തു.



Post a Comment