o മാഹി പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിലെ കോൽക്കളി അരങ്ങേറ്റം കന്നി സംക്രമ ദിവസം ക്ഷേത്ര സന്നിധിയിൽ നടക്കും*
Latest News


 

മാഹി പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിലെ കോൽക്കളി അരങ്ങേറ്റം കന്നി സംക്രമ ദിവസം ക്ഷേത്ര സന്നിധിയിൽ നടക്കും*

 *മാഹി പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിലെ കോൽക്കളി അരങ്ങേറ്റം കന്നി സംക്രമ ദിവസം ക്ഷേത്ര സന്നിധിയിൽ നടക്കും* 



മാഹി പാറക്കൽ ശ്രീകുറുമ്പ അരയ സമാജ ക്ഷേത്രത്തിൽ കോൽക്കളിക്ക് പുതിയ സംഘം സജ്ജമായി.


ഗുരുക്കന്മാർ ചൊല്ലുന്ന വായ്ത്തരിക്കനുസരിച്ച് കണ്ണും മെയ്യും കോലിലേക്കാവാഹിച്ച്  മുന്നോട്ടും പിന്നോട്ടും ഓടി കോലുകൾ തമ്മിൽ  കോത്ത്

പുതുസംഘം  അരങ്ങേറ്റത്തിന് തയ്യാറായി


ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച കോൽക്കളി പഠനത്തിൽ 12 വയസിന് മുകളിലുള്ള 40 ഓളം കുട്ടികളാണ് അരങ്ങേറ്റത്തിന് തയ്യാറായി നില്ക്കുന്നത്


6 വർഷം മുമ്പാണ് ക്ഷേത്രത്തിൽ ഇതിന് മുമ്പ് കോൽക്കളി അരങ്ങേറ്റം നടന്നത്.


ക്ഷേത്രത്തിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൽക്കളി ക്ഷേത്രത്തിൽ  ദേവീപ്രീതിക്കായി നടത്തുന്ന ക്ഷേത്രകലകളിൽ ഒന്നാണ്


പൂർവികർ എഴുതിയുണ്ടാക്കിയ ക്ഷേത്ര ചരിത്രം ഉൾപ്പെട്ട ഗാനങ്ങളും , ദേവി ദേവന്മാരെ സ്തുതിച്ചു കൊണ്ടുള്ള സ്തുതി ഗീതങ്ങളും പാടി ക്ഷേത്ര നടയ്ക്ക് മുന്നിലെ വിളക്കിന് ചുറ്റും നിന്നാണ് കോൽക്കളി നടക്കുക 


ചെറിയ കെട്ടും നാലും, ചെറിതാളക്കളി പൂട്ട്, നേരെ മാറൽ, മറുപറം ചുറ്റൽ, ഊച്ചിനെ ചുറ്റി താളക്കളി , തിത്തൈ താളം, എടുത്തടി മുന്നിൽ ചുറ്റ് , ഒഴിച്ചളി മുട്ട് തുടങ്ങിയ താളക്കളികളാണ് പരിശീലിപ്പിക്കുന്നത്.

ക്ഷേത്ര കളരിയിലെ അതിപുരാതനമായ ശിലയെ ഗുരുവായി സങ്കല്പിച്ചാണ് പഠനം ആരംഭിക്കുന്നത്.


കോൽക്കളി കൂടാതെ ദേവീഗാനവും നൃത്തവും, ചെണ്ടമേളം തുടങ്ങിയ ക്ഷേത്രകലകളും ക്ഷേത്രത്തിൽ സമയാസമയങ്ങളിൽ അരങ്ങേറ്റം നടത്താറുണ്ട്


ചിത്രൻ ഗുരുക്കൾ, ഉദയകുമാർ , ജയരാമൻ, സന്തോഷ്, തുടങ്ങിയ ഗുരുക്കന്മാരാണ് കോൽക്കളി പരിശീലനത്തിന് നേതൃത്വം നല്കുന്നത്.

Post a Comment

Previous Post Next Post