o ജനശബ്ദം പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു
Latest News


 

ജനശബ്ദം പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

 *ജനശബ്ദം പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു.* 




മാഹി: ലഹരിവിമുക്ത പരിപാടികൾക്ക് വീട്ടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമാണ് തുടക്കം കുറിക്കേണ്ടതെന്ന് റിട്ട: എക്സൈസ് കമ്മീഷണർ പി.കെ.സുരേഷ് അഭിപ്രായപ്പെട്ടു. 

സ്റ്റാച്യു സ്ക്വയറിൽ ജനശബ്ദം മാഹി സംഘടിപ്പിച്ച 'സേ നോ ടു ഡ്രഗ്സ് 'പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കളിക്കളങ്ങളും, കലാസമിതികളും കുട്ടികൾക്ക് അന്യമാവുകയാണ് ' കൗമാരവും യൗവ്വനവും ഉൻമാദാവസ്ഥയിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടികളടക്കം ഉപഭോക്താക്കളും കരിയർമാരുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.

മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി.രാജൻ പെരിങ്ങാടി മുഖ്യ ഭാഷണം നടത്തി.മദ്യനിരോധന സമിതി ജില്ലാ സെക്രട്ടരി ഇ.ചന്ദ്രി, പി.വി.ചന്ദ്രദാസ്, എം.പി.ശിവദാസ്, സജിത് നാരായണൻ, അജിത, കെ.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ, ഐ. അരവിന്ദൻ ,എ വി.യൂസഫ്, പി.സി.ദിവാനന്ദൻ, എം.ശ്രീജയൻ സംസാരിച്ചു.ഇ കെ.റഫീഖ് സ്വാഗതവും, ടി.എം.സുധാകരൻ,  നന്ദിയും പറഞ്ഞു.ദാസൻ കാണി, ടി.എ.ലതീപ്, ജസീമ മുസ്തഫ, ഷിബു, സുരേഷ് പന്തക്കൽ, ഷൈനി,

സോമൻ മാഹി, മഹേഷ് പന്തക്കൽ, മർസീന, സുജിഷ, രേഖ, ഷൈജ പാറക്കൽ, നേതൃത്വം നൽകി

Post a Comment

Previous Post Next Post