നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ആശംസാ കാർഡുകൾ അയച്ചു
ഭാരതത്തിൻ്റെ പ്രധാന സേവകൻ നരേന്ദ്ര മോദി യുടെ ജന്മദിനത്തിൽ ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ആശംസാ കാർഡുകൾ അയച്ചു.
ചോമ്പാല പോസ്റ്റോഫീസിൽ വച്ചു നടന്ന മണ്ഡലതല പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പ്രീത ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം അജിത്ത് കുമാർ, മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ.പി.കെ, ബി.ജെ.പി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് പി.വി, യുവമോർച്ച മണ്ഡലം ജന:സെക്രട്ടറി അക്ഷയ് എന്നിവർ പങ്കെടുത്തു



Post a Comment