o ഓണാഘോഷ പരിപാടികൾ ആരംഭിച്ചു
Latest News


 

ഓണാഘോഷ പരിപാടികൾ ആരംഭിച്ചു

 **ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.*



മാഹി : തീരം സാംസ്ക്കാരിക വേദിയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.


ഇന്ന് [ ശനി ] രാവിലെ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പറമ്പിലെ പാറമ്മൽ കുമാരൻ നഗറിൽ ആരംഭിച്ച പരിപാടിയിൽ കുട്ടികൾക്കായി മിഠായി പെറുക്കൽ, പാസിംഗ് ബോൾ, ഓട്ട മത്സരം, തവളച്ചാട്ടം, മ്യൂസിക്ക് ചെയർ എന്നീ  കായിക മത്സരങ്ങൾ നടന്നു.



സപ്റ്റംബർ 4 ന് ഞായറാഴ്ച്ച വൈകീട്ട് മൂന്നു മണി മുതൽ  മുതിർന്നവർക്കായുള്ള ഉറിയടി, കസേരകളി, ലെമൺ ദി സ്പൂൺ, സുന്ദരിക്ക് പൊട്ടു തൊടൽ എന്നീ മത്സരങ്ങൾ നടക്കും.


സപ്റ്റംബർ 6 ന് ചൊവ്വാഴ്ച്ച വൈകീട്ട് പായസ പാചക മത്സരം ഉണ്ടായിരിക്കും.

വൈകീട്ട് 5 മണിക്ക് പ്രൈസ് മണിക്ക് വേണ്ടിയുള്ള  കമ്പവലി മത്സരം ഉണ്ടായിരിക്കും



സപ്റ്റംബർ 7ന് വൈകീട്ട് 5 മണിക്ക് മാഹി ഫിഷിംഗ് ഹാർബറിൽ വെച്ച്

പ്രൈസ് മണിക്ക് വേണ്ടിയുള്ള തോണി തുഴച്ചിൽ മത്സരം നടത്തുന്നതാണ്

തുടർന്ന് വനിതകൾക്കായി സൗഹൃദ കമ്പവലി മത്സരം ഉണ്ടായിരിക്കും



തുടർന്ന് സമാപന സമ്മേളനം നടക്കും


സമാപന സമ്മേളനം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉദ്ഘാടനം ചെയ്യും


മാഹി മുനിസിപ്പാലിറ്റി കമ്മീഷണർ വി.സുനിൽ കുമാർ , പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് എന്നിവർ പങ്കെടുക്കും.


തുടർന്ന് സ്നേഹാദരവ്, സമ്മാനദാനം, ഓണക്കിറ്റ് വിതരണം, ഓണക്കോടി വിതരണം, എന്നിവയും


സംഗീത തീരം ഓർക്കസ്ട്ര മാഹി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും



തിരുവോണനാളിൽ പൂക്കള മത്സരം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post