നവജാത ശിശുരോഗങ്ങൾക്ക് ആദിവാസി പാരമ്പര്യ വൈദ്യം ചികിത്സ ക്യാംപും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. .
മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവജാത ശിശുരോഗങ്ങൾക്ക് ആദിവാസി പാരമ്പര്യ വൈദ്യം ചികിത്സ ക്യാംപും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
മുക്കാളി:ഇന്ത്യൻ ഹെർബൽ തെറാപ്പി & റിസർച്ച് ഫൗണ്ടേഷൻ ഡയരക്ടർ
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം-മുക്കാളിയിൽ വെച്ചു നടത്തിയ ക്യാംപ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌മെമ്പർ ശ്രീമതി പി.പി.നിഷ അദ്ധ്യക്ഷം വഹിച്ചു. ഇന്ത്യൻ ഹെർബൽ തെറാപ്പി & റിസർച്ച് ഫൗണ്ടേഷൻ ഡയരക്ടർ ശ്രീ.എം.ഐ.മാത്യൂസ് വൈദ്യർ മുഖ്യപ്രഭാഷണം നടത്തി.
മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത്,അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. പ്രീത, ഡോ.പി.കെ.സുബ്രഹ്മണ്യൻ, ഡോ.എ.രബിജ, സി.ഡി.എസ്, അഴിയൂർ ഗ്രാമപഞ്ചായത്ത് ചെയർമാൻ ബിന്ദു ജയ്സൺ
വി.സി.വിജയൻ മാസ്റ്റർ
കണ്ണപുരം,
പി.പി.ധനരാജ് ഗുരുക്കൾ
പയ്യന്നൂർ,
ടി.പി.ഫാത്തിമ ടീച്ചർ
മഞ്ചേരി,
എം.എം.ഭാസ്‌കരൻ വൈദ്യർ
മട്ടന്നൂർ,
ശുകൻവൈദ്യർ
കൂത്തുപറമ്പ്,
സുഹറാബി വൈദ്യർ
മാങ്കാവ്, കോഴിക്കോട്.
ഷംസുദ്ദീൻ ഗുരുക്കൾ കാസർകോട് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ സ്വാഗതവും സെക്രട്ടറി പി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.

Post a Comment