o നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷം " *ഒരു വട്ടം കൂടി* " അവർ അക്ഷര മുറ്റത്ത് ഒത്തുചേർന്നു
Latest News


 

നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷം " *ഒരു വട്ടം കൂടി* " അവർ അക്ഷര മുറ്റത്ത് ഒത്തുചേർന്നു

 നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷം " *ഒരു വട്ടം കൂടി* " അവർ അക്ഷര മുറ്റത്ത് ഒത്തുചേർന്നു.



അഴിയൂർ : 1978 - 83 കാലഘട്ടങ്ങളിൽ അഴിയൂർ ഗവ.ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ "ഒരു വട്ടം കൂടി " പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒത്തുചേർന്നു.



പൂത്തുമ്പികളെ പറന്നു നടന്നിരുന്ന  കാലത്തെ രസകരമായ അനുഭവങ്ങൾ പഠിപ്പിച്ച ഗുരുനാഥന്മാരും ശിഷ്യഗണങ്ങളും തമ്മിൽ പങ്കു വെച്ചും , കളിച്ചും ചിരിച്ചും  പഴയ വിദ്യാർത്ഥികളുടെ ചുറുചുറുക്കും ആവേശവും വീണ്ടെടുത്ത് സ്ക്കൂളിന്റെ ഇടനാഴികളിലൂടെ വീണ്ടും നടന്നു.



അഴിയൂർ ഗവ. സ്ക്കൂളിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  "ഒരു വട്ടം കൂടി " എന്ന പൂർവ്വകാല വിദ്യാർത്ഥിസുഹൃദ് സംഗമം

 സ്ക്കൂൾ പി ടി എ പ്രസിഡണ്ട് നവാസ് നെല്ലോളി ഉദ്ഘാടനം ചെയ്തു.

നിർമൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മേഘനാഥൻ മുഖ്യഭാഷണം നടത്തി.



പഴയകാല ഗുരുനാഥന്മാരായ ബാലൻ മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, ലക്ഷ്മണൻ മാസ്റ്റർ, കൗസല്യ ടീച്ചർ, മാടി ടീച്ചർ, പ്രസന്ന ടീച്ചർ, കമല ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


ഷാജിത്ത് കൊട്ടാരം സ്വാഗതവും, രമേശൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post