o അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം ആചരിക്കുന്നു
Latest News


 

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം ആചരിക്കുന്നു

 *അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം  ആചരിക്കുന്നു.* 
 *മാഹിയിൽ ശിവ് രാജ് മീണ ഉദ്ഘാടനം ചെയ്യും* 



മാഹി : അന്താരാഷ്ട്ര സമുദ്രയജ്ഞത്തിന്റെ ഭാഗമായി " ശുചിത്വ തീരം സുരക്ഷിത സമുദ്രം " ശുചീകരണ യജ്ഞം സപ്തംബർ 17 ന് നടത്തുന്നു.

സപ്തംബർ 17 ന് രാവിലെ 7.55 ന്  മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ശുചീകരണ യജ്ഞം പരിപാടി ഉദ്ഘാടനം ചെയ്യും

മുൻസിപ്പൽ കമ്മീഷണർ വി.സുനിൽ കുമാർ പങ്കെടുക്കും.


വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, സാമുദായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ യജ്ഞം നടക്കുക.

Post a Comment

Previous Post Next Post