പ്രതിഭാ സംഗമവും
അനുമോദനവും നടത്തി
ന്യൂമാഹി:എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ വിദ്യാർത്ഥി പ്രതിഭകളേയും പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് അനുമോദിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന
അനുമോദന ചടങ്ങ് സഹകരണ വകുപ്പ് അസി: രജിസ്ട്രാർ എം.കെ.നിഖിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തുൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.കെ.ഷഹദിയ, ഡയറക്ടർ കെ. രത്നകുമാർ സംസാരിച്ചു.പ്രസിഡണ്ട് കെ.എം.രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
.

Post a Comment