o ലഹരി മാഫിയക്കെതിരെ ജനശബ്ദം ജനകീയ പ്രക്ഷോഭത്തിലേക്ക്
Latest News


 

ലഹരി മാഫിയക്കെതിരെ ജനശബ്ദം ജനകീയ പ്രക്ഷോഭത്തിലേക്ക്

 ലഹരി മാഫിയക്കെതിരെ
ജനശബ്ദം ജനകീയ പ്രക്ഷോഭത്തിലേക്ക്



മാഹി: ലഹരിനുരയും മയ്യഴിയെ മാരകമയക്ക് മരുന്നുകളുടെ കേന്ദ്രമാക്കി മാറ്റാനുള്ള മാഫിയാ സംഘങ്ങളുടെ നീക്കങ്ങൾക്കെതിരെയും, വിദ്യാലയങ്ങളിലേക്കടക്കം ലഹരി വസ്തുക്കളുടെ കടന്ന് വരവ് തടയണമെന്നാവശ്യപ്പെട്ടും അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ജനശബ്ദം മാഹി പ്രത്യക്ഷ സമരത്തിലേക്ക്.

സപ്തമ്പർ 12 ന് കാലത്ത് 10.30 ന്  സ്റ്റാച്യു സ്ക്വയർ പരിസരത്ത് പ്രതികരണ- പ്രതിരോധ കൂട്ടായ്യ സംഘടിപ്പിക്കും.

സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. മയ്യഴിയിലുടനീളം ലഹരി വിരുദ്ധ ബോധവൽക്കരണം നടത്താനും പ്രവർത്തക സമിതി തീരുമാനിച്ചു. ലഹരിവിപണനത്തിനെതിരെ മയ്യഴിക്ക് ചുറ്റും കേരള സർക്കാർ കർശന നടപടികൾ സ്വീകരിക്കുകയും, മയ്യഴിയെലഹരി മാഫിയ താവളമാക്കി മാറ്റുകയും ചെയ്തിരിക്കെ, മയ്യഴി ഭരണകൂടം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും, കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഇ കെ.റഫീഖ്, ടി.എം.സുധാകരൻ, ദാസൻ കാണി, ടി.എ.ലതീപ്, ജസീമ മുസ്തഫ, എം.ഇ. രേഖ, എം.മഹേഷ് കുമാർ, എം.വി.ഷൈജ സംസാരിച്ചു.

Post a Comment

Previous Post Next Post