ഈ ഓണവും മഴ കൊണ്ടുപോകുമോ?
അത്തം കറുത്താൽ ഓണം വെളുക്കും എന്നാണ് പഴഞ്ചൊല്ല്. ആ പഴഞ്ചൊല്ലിനെ പതിരാക്കി മാറ്റിയിരിക്കുകയാണ് കഴിഞ്ഞ കുറച്ചുകാലമായി. ഇത്തവണയും ഓണമെത്താൻ ഇനി ദിവസങ്ങൾ മാത്രം, അല്ല മണിക്കൂറുകൾ മാത്രം ബാക്കി. എന്നാൽ, ഓണം ഇത്തവണയും വെള്ളത്തിലാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ.
2018 മുതൽ തുടർച്ചയായ വർഷങ്ങളിൽ മഴയും പ്രളയവും ഉരുൾപൊട്ടലും അതിന് പുറമെ കൂനിന് മുകളിൽ കുരു എന്ന പോലെ കോവിഡുമൊക്കെയായി ഓണക്കാലത്തെ ഏതാണ്ട് ഓട്ടക്കാലമാക്കിയ അവസ്ഥയാണ്.
നാല് വർഷത്തെ പ്രതിസന്ധികളൊക്കെ മറികടന്ന് കമ്പോളവും ജനങ്ങളും ഉഷാറായി ഓണത്തെ വരവേൽക്കാൻ തുടങ്ങുകയായിരുന്നു ഇത്തവണ. എന്നാൽ, കേരളത്തിന് മുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ മഴമേഘങ്ങൾ മൂടിനിൽക്കുകകയാണോ എന്ന ആശങ്കയാണ് ഇപ്പോൾ.
നിലവിലത്തെ സാഹചര്യത്തിൽ ഇന്നും നാളയും മഴ ശക്തമായി പെയ്തേക്കുമെന്നാണ് വിലയിരുത്തുന്നത്.

Post a Comment