o ഓണം സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തി
Latest News


 

ഓണം സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തി

 ഓണം സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തി



       കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള ഓണം സ്പെഷൽ സ്ക്വാഡ് ഇന്ന് പുറമേരി യിലെ പുറമേരി ഫില്ലിം സ്റ്റേഷൻ, നാദാപുരത്തെ സൂര്യ പെട്രോൾ പമ്പ്, ഓർക്കാട്ടേരിയിലെ റോയൽ പെട്രോളിയം പമ്പ് എന്നിവ ട ങ്ങളിൽ പരിശോധന നടത്തി. ഇതിൽ നാദാപുരത്തെ സൂര്യ പെട്രോൾപമ്പിൽ ടോയ്ലറ്റ് ന് മുന്നിൽ ഇരുമ്പ് വാതിൽ ഉണ്ടാക്കി പൂട്ടി അടച്ചിട്ട രീതിയിൽ കാണപ്പെട്ടു. കൂടാതെ ടോയ്ലറ്റ് വൃത്തി ഇല്ലാതെയും ആവശ്യമായ സുരക്ഷിതത്തo ഇല്ലാതെയും കണ്ടെത്തി. ടോയ്‌ലറ്റന് തൊട്ടുമുന്നിൽ തന്നെ അപകടം ഉണ്ടാക്കുന്ന വിധം ജനറേറ്റർ പ്രവർത്തിക്കുന്നതായും തൊട്ടടുത്തുതന്നെ ഇലക്ടിക്കൽ സർവീസ് വയർ അപകടകരമായി താഴ്ന്നു കിടക്കുന്നതും കാണപ്പെട്ടു. പെട്രോൾപമ്പിന് പിറകുവശത്ത് ചെറിയൊരു ബോർഡ് വെച്ച് ഇടുങ്ങിയ ഒരു സ്ഥലത്തുകൂടി യെ ടോയ്ലട്ടിലേക് പ്രവേശനം അനുവദിക്കുന്നുള്ളൂ എന്നും മനസ്സിലായി – കൂടാതെ ഈ പെട്രോൾ പമ്പിൽ ഫ്രീ എയർ പ്രവർത്തിക്കുന്നില്ല, എക്സ്പെയറി ഡേറ്റ് ഇല്ലാത്ത ഫയർ എസ്റ്റിംഗിഷർ ഉപയോഗിക്കുന്നതായും ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് തീ അണയ്ക്കുന്ന പത്യേക എക്സ്റ്റിംഗ്യൂഷർ (കാ ബൺ ഡയോക്ലൈഡ് ഫയർ എകസ്റ്റിംഗ് ഷർ ) ഉപയോഗിക്കുന്നുമില്ല എന്നും കണ്ടെത്തി – കൂടാതെ പമ്പിനോട് ചേർന്ന് അനധികൃതമായ ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു മുറിയും കാണപ്പെട്ടു. ഓർക്കാട്ടേരിയിലെ റോയൽ പെട്രോൾ പമ്പിലെ ഒരു ടോയ്‌ലറ്റിൽ ഒരു വാതിൽ ഉള്ളിൽനിന്ന് അടക്കാൻ പറ്റാത്ത വിധത്തിലായിരുന്നു.     താലൂക്കിലെ മുഴുവൻ പെട്രോൾ പമ്പിലും നിർബന്ധമായും ശുദ്ധമായ കുടിവെള്ള സൗകര്യം ഏർപ്പെടുത്തേണ്ടതാണ് — ഇക്കാര്യം ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് എഴുതി വെക്കേണ്ടതും കുടിവെള്ളം സൗകര്യപ്രദമായ സ്ഥലത്ത് വെക്കേണ്ടതുമാണ് –   കൂടാതെ എല്ലാ പമ്പുകളിലും നിർബന്ധമായും വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം ഉണ്ടായിരിക്കേണ്ടതാണ് – ടോയ്ലറ്റ് കൾക്ക് നിർബന്ധമായും അടച്ചുറപ്പുള്ളതും ഉളളിൽ നിന്നും ലോക്ക് ചെയ്യാൻ പറ്റുന്ന വാതിലുകൾ ഉള്ളതുമായിരിക്കണം -ടോയ്ലറ്റുകൾ യാതൊരു കാരണവശാലും പുറമേ നിന്ന് പൂട്ടിയിടാൻ പാടില്ല – കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടതുമാണ്. ടോയ്ലറ്റ് സൗകര്യം ലഭ്യമാണ് എന്നത് െപാതു ജനങ്ങൾ കാണത്തക്കവിധം പുറമേ എഴുതി വെക്കേണ്ടതാണ് – കൂടാതെ വാഹനങ്ങൾക്ക് ഫ്രീ എയർ ഉം ലഭ്യമാക്കേണ്ടതാണ് – ഗുണ പരിശോധന സൗകര്യം, പരാതിപ്പെടാനുള ഫോൺ നമ്പർ പ്രവർത്തി സമയം എന്നിവ എഴുതി വെക്കാനും നിർദ്ദേശിച്ചു.   പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി സി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീധരൻ കെ കെ, ബിനി ജി എസ് , ജീവനക്കാരായ ശ്രീജിത് കുമാർ കെ.പി , ഗോപാലകൃഷ്ണൻ ഇ- കെ എന്നിവർ പങ്കെടുത്തു –

Post a Comment

Previous Post Next Post