o പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മച്ചെപ്പ് 2022 സംഘടിപ്പിച്ചു
Latest News


 

പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മച്ചെപ്പ് 2022 സംഘടിപ്പിച്ചു

 പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മച്ചെപ്പ് 2022 സംഘടിപ്പിച്ചു



അഴിയൂർ : അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ 1985 - 87 ബാച്ച്   വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി "ഓർമ്മച്ചെപ്പ് 2022 " സംഗമം സംഘടിപ്പിച്ചു.



33 വർഷങ്ങൾക്ക് മുമ്പത്തെ സ്ക്കൂൾ പഠനകാലത്തെ ഓർമ്മകൾ പങ്കു വെച്ച് വിശേഷങ്ങൾ പറഞ്ഞ് കളിയും ചിരിയുമായി സ്ക്കൂൾ അങ്കണത്തിൽ കൂടി ഒരിക്കൽ കൂടി അവർ നടന്നു



സ്ക്കൂളിൽ വെച്ച് നടന്ന പരിപാടി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അഴിയൂർ മൂന്നാം  വാർഡ് മെംബറുമായ ഫിറോസ് കാളാണ്ടി ഉദ്ഘാടനം ചെയ്തു




ഉമേഷ് ടി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷീബ കൈക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു.


റഫീഖ് സി കെ , സജിത്ത് ചാരങ്കയിൽ , രജീഷ് ടി പി, സജിത  പി , തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു


തുടർന്ന് കലാപരിപാടികൾ അരങ്ങേറി.


സനൂപ് കുമാർ നന്ദി പറഞ്ഞു







Post a Comment

Previous Post Next Post