o സപ്തംബർ 17 ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു
Latest News


 

സപ്തംബർ 17 ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു

 സപ്തംബർ 17 ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു



ഭാരതീയ തൊഴിലാളി  പ്രസ്ഥാനങ്ങളിൽ അജയ്യമായി നിലകൊള്ളുന്ന സംഘടനയായ ഭാരതീയ മസ്ദൂർ സംഘം (BMS) വിശ്വകർമ്മ ജയന്തി നാദാപുരം റോഡിൽ സപ്തംബർ 17 ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു .വൈകുന്നേരം 4.30 ന് കണ്ണൂക്കരയിൽ നിന്നും പ്രകടനമായി നാദാപുരം റോഡിൽ എത്തിച്ചേരുന്നു

അഴിയൂർ പഞ്ചായത്ത് സ്വാഗത സംഘം രൂപീകരണം മുക്കാളി വ്യാപാരി ഭവനിൽ വച്ച് നടന്നു ആർ.എസ്.എസ് കോഴിക്കോട്‌ വിഭാഗ് സേവാ പ്രമുഖ് എം.പ്രദീപൻ മുഖ്യപ്രഭാക്ഷണം നടത്തി.ബി.എം.എസ് ഓർക്കാട്ടേരി മേഖലാ സെക്രട്ടറി സുധീർ മാർഗ്ഗ നിർദ്ദേശം നൽകി.ബി.എം. സ് ഒഞ്ചിയംപഞ്ചായത്ത് പ്രസിഡൻ്റ് പ്രജീഷ്, അഴിയൂർ പഞ്ചായത്ത് ജോ: സെക്രട്ടറി പ്രദീപൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പ്രീത, പവിത്രൻ ഒഞ്ചിയം എന്നിവർ സംസാരിച്ചു.



പരിപാടിയുടെ അഴിയൂർ പഞ്ചായത്ത് സ്വാഗത സംഘം അംഗങ്ങളെ തിരഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരി അജിത്ത് കുമാർ തയ്യിൽ, കൺവീനർ പ്രദീപ്, ജോ: കൺവീനർ ഷിജിൽ, ദിനേശൻ, കമ്മിറ്റി അംഗങ്ങൾ ടി.പി വിനീഷ്, സുബീഷ് .പി .വി, മിഥുൻ ലാൽ ,പ്രകാശൻ.പി.കെ, വിജയൻ എന്നിവരെ തിരഞ്ഞെടുത്തു



Post a Comment

Previous Post Next Post