*മാഹിയിൽ ചതയ ദിനം - 168- മത് ശ്രീനാരായണഗുരുദേവ ജയന്തി ദിനം സമുചിതമായി ആഘോഷിക്കും*
മാഹി എസ്- എൻ- ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ചതയ ദിനാഘോഷം നടത്താൻ SNDP നിർവ്വാഹക സമിതി തീരുമാനിച്ചു. സെപ്തമ്പർ 4 ന് തിങ്കളാഴ്ച മുതൽ ഒരാഴ്ച നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്.
SNDP മാഹി ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്ത:4 ന് പ്രഭാത പ്രാർത്ഥനയോഗത്തോടെ ചതയ ദിനാഘോഷ പരിപാടികൾ ആരംഭിക്കും 5 ന് ചെമ്പ്ര ശാഖ 6 ന് ചാലക്കര ശാഖ 7 ന് വെസ്റ്റ് പള്ളൂർ ശാഖ എന്നിവടങ്ങളിൽ പ്രഭാത പ്രാർത്ഥനാ യോഗങ്ങൾ നടക്കും ചതയാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും പീത പതാകയാൽ അലങ്കരിക്കും സപ്തമ്പർ 9 ന് അവിട്ടം നാളിൽ വൈകുന്നേരം വീടുകളിൽ മെഴുകുതിരികൾ കത്തിച്ച് ദൈവദശകം ചൊല്ലി ഗുരുദേവ പ്രാർത്ഥന നടത്തും ചതയം നാളിൽ മാഹി മെയിൻ റോഡിൽ SNDP മാഹി യൂണിയൻ ഓഫീസിന്റെ ഉത്ഘാടന കർമ്മവും നടക്കും.
Post a Comment