ഫ്രഞ്ച് മീഡിയം പത്താം തരം പരീക്ഷ : മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു
മാഹി : എക്കോൾ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ മഹെ (ഗവ: ഫ്രഞ്ച് ഹൈസ്കൂൾ മാഹി) യിൽ നടന്ന പത്താം തരം പൊതു പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഫ്രഞ്ച് സംസ്കാരത്തിന്റെ ശേഷിപ്പ് എന്ന നിലയിൽ ഇന്നും ഫ്രഞ്ചിൽ അധ്യയനം നടത്തുന്ന മാഹിയിലെ ഏക വിദ്യാലയമാണ് എക്കോൾ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ മഹെ.
പുതുശ്ശേരി സർക്കാറിന്റെ കീഴിൽ മൊത്തം നാല് ഫ്രഞ്ച് ഹൈസ്കൂളുകൾ ആണുള്ളത്. അതിലൊന്നാണ് മാഹിയിലേത്. പുതുച്ചേരി സർക്കാർ നേരിട്ട് പരീക്ഷ നടത്തുന്ന ഇടമാണിത്. ഒന്നാം തരം മുതൽ പത്താംതരം വരെ ഉള്ള ഈ വിദ്യാലയത്തിന്റെ മുഖ്യ മാധ്യമം ഫ്രഞ്ച് ആണ്. കൂടാതെ ഉപഭാഷകളായി ഇംഗ്ലീഷും മലയാളവും ഉണ്ട്.
പത്താംതരം പൊതു പരീക്ഷയിൽ എഴുത്തു പരീക്ഷ പാസായ കുട്ടികൾക്ക് പിന്നീട് വാചാ പരീക്ഷയും ചിത്രരചന തുന്നൽ കായികം എന്നിവയിലും പരീക്ഷയുണ്ട് ഇവയിലെ മികവ് കൂടി കണക്കിലെടുത്താണ് വിദ്യാർത്ഥി പരീക്ഷയിൽ വിജയിക്കുക.
Post a Comment