o നിവേദനം നൽകി
Latest News


 

നിവേദനം നൽകി

 നിവേദനം നൽകി



മയ്യഴി കണ്ണൂർ–-പുതുച്ചേരി കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസിന്‌ മാഹിയിൽ ഫെയർസ്‌റ്റേജും റിസർവേഷൻ കൗണ്ടറും അനുവദിക്കണമെന്ന്‌ സിപിഐഎം പ്രതിനിധി സംഘം കെഎസ്‌ആർടിസി ഡിടിഒവിന്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതുച്ചേരിയിലേക്ക്‌ കെഎസ്‌ആർടിസി ബസ്‌ എന്നത്‌ ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ്‌. ദിവസവും പല ആവശ്യത്തിനുമായി മാഹിയിൽ ജനങ്ങൾ പുതുച്ചേരിയിലേക്ക്‌ യാത്രചെയ്യുന്നുണ്ട്‌. മാഹിപള്ളിക്ക്‌ സമീപം സ്‌റ്റോപ്പ്‌ അനുവദിച്ചതിനൊപ്പം ഫെയർസ്‌റ്റേജ്‌ കൂടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലകമ്മിറ്റി അംഗം എം സി പവിത്രൻ, ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ, വി ജയബാലു എന്നിവർ ചേർന്നാണ്‌ നിവേദനം നൽകിയത്‌. ഇതേആവശ്യം ഉന്നയിച്ച്‌ ഗതാഗതമന്ത്രിക്കും നിവേദനം നൽകി.

Post a Comment

Previous Post Next Post