o അഴിയൂരിൽ ബൈപാസ് ഹൈവേയുടെ പ്രവൃത്തി നിർത്തിവെപ്പിച്ചു* *പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി*
Latest News


 

അഴിയൂരിൽ ബൈപാസ് ഹൈവേയുടെ പ്രവൃത്തി നിർത്തിവെപ്പിച്ചു* *പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി*

 

*അഴിയൂരിൽ ബൈപാസ് ഹൈവേയുടെ  പ്രവൃത്തി  നിർത്തിവെപ്പിച്ചു*
*പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി*




അഴിയൂർ:

മാഹി തലശ്ശേരി ബൈപ്പാസ് ഹൈവേയുടെ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ 

കാരോത്ത് ഗേറ്റ് പൂർണ്ണമായും അടച്ചിടുന്ന പക്ഷം പര്യാപ്തമായ പകരം സംവിധാനം  പല തവണ ആവശ്യപ്പെട്ടിട്ടും പരിഹരിക്കാത്തതിനാൽ ഹൈവേയുടെ പ്രവൃത്തി പരിസരവാസികൾ നിർത്തിവെപ്പിച്ചു.

പഞ്ചായത്ത് ഇടപെട്ട് കൊണ്ട് പരിഹാരം കാണണമെന്ന  ആവശ്യമുന്നയിച്ച് അഴിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് പരിസവാസികളായ നാട്ടുകൾ സർവ്വകക്ഷി രാഷ്ടീയ നേതാക്കൻമാരുടേയും നേതൃത്വത്തിൽ  

മാർച്ച് നടത്തി.


പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ടിന്റെ ഓഫീസിൽ

ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഹൈവേ അതോറിറ്റി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടു. 


പ്രശ്നത്തിന് പരിഹാരമാവുന്നത് വരെ

ഹൈവേയുടെ അഴിയൂർ ഭാഗത്തുള്ള പ്രവൃത്തി അനുവദിക്കില്ലയെന്ന് സമരസമിതി പ്രതിനിധികൾ വ്യക്തമാക്കി.


പ്രീജിത്ത് കുമാർ.കെ.പി, സുജിത്ത് മാസ്റ്റർ, അനിൽ മാസ്റ്റർ, നാസർ, വാർഡ് മെമ്പർമാരായ രമ്യ കരോടി, പി.എം.സജീവൻ, 

പ്രമോദ്.കെ.പി,ബൈജു, സു

കല്ലറോത്ത് സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post